തിരുപ്പതി ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ
തിരുപ്പതി തിരുമാല ക്ഷേത്ര ദർശനം നടത്തി നടൻ മോഹൻലാൽ. ഇന്ന് രാവിലെ ആയിരുന്നു സന്ദർശനം. സുഹൃത്തുക്കൾക്കൊപ്പം ആയിരുന്നു നടൻ തിരുപ്പതിയിൽ എത്തിയത്. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാൽ ക്ഷേത്ര ദർശനം നടത്തിയത്.
ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയ താരത്തോട് അടുത്ത തെലുങ്ക് പടത്തെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിക്കുന്നുണ്ട്. ഇതിന് “തെലുങ്കു ഫിലിം ഇരിക്ക്. വൈകാതെ അതേപറ്റിയുള്ള കാര്യങ്ങൾ സംസാരിക്കാം”, എന്നാണ് മോഹൻലാൽ മറുപടി നൽകിയത്. താരം ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകനായി പ്രചരിക്കുകയാണ്.