നടി മീത രഘുനാഥ് വിവാഹിതയായി
നടി മീത രഘുനാഥ് വിവാഹിതയായി. ഊട്ടിയില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങിന്റെ ചിത്രങ്ങള്‍ മീത തന്നെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്.എന്നാല്‍ ഭര്‍ത്താവിന്റെ പേരോ മറ്റ് വിവരങ്ങളോ താരം പങ്കുവച്ചിട്ടില്ല. നിരവധി പേരാണ് നവദമ്പതിമാര്‍ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. മുതല്‍ നീ മുടിവും നീ, ഗുഡ് നൈറ്റ് എന്നിവയാണ് മീതയുടെ ശ്രദ്ധേയമായ ചിത്രങ്ങൾ.