സ്ഥാനാർത്ഥിയുടെ പോസ്റ്ററിൽ ചാരിനിന്നു… വിദ്യാർത്ഥിയെ മർദ്ദിച്ചു….
തിരുവനന്തപുരം : ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പോസ്റ്ററിൽ ചാരി നിന്നതിന് വിദ്യാർഥിക്ക് ക്രൂരമർദ്ദനം. ബിജെപി കാലടി ഏരിയ വൈസ് പ്രസിഡണ്ട് ആണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. സ്വന്തം വീടിൻ്റെ മതിലിൽ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ല.