വീടുകയറി ആക്രമണം… ഫോറന്‍സിക് സംഘം പരിശോധന നടത്തി..

വെളളറട: വീടുകയറി ആക്രമിച്ച സംഭവത്തിൽ ഫോറന്‍സിക് സംഘം പരിശോധന നടത്തി. പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് വെള്ളറട പോലീസ് അറിയിച്ചു. വീടുകയറി ആക്രമണം നടത്തി വയോധിക ഉൾപ്പെടെ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുള്ളത്. ആക്രമണത്തില്‍ അടിക്കലം കിഴക്കുംകര വീട്ടില്‍ ശ്യാമള (64) സഹോദരിയുടെ മകന്‍ രതീഷ് കുമാര്‍ (40) എന്നിവർ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയി ലാണ്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബു കുറുപ്പ് എസ് ഐ സുജിത്ത്, എ എസ് ഐ അശ്വിനി, സിവില്‍ പോലീസുകാരായ സുനില്‍കുമാര്‍ ഷൈജു എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് വിശദമായ തെളിവെടുപ്പ് നടത്തി. ഫിംഗര്‍പ്രിന്റ് എക്‌സ്‌പെര്‍ട്ട് ബിനിത വേണുഗോപാല്‍, സയന്റിഫിക് എക്‌സ്‌പെര്‍ട്ട് ഷൈനി എന്നിവരുടെ സാന്നിധ്യത്തില്‍ രക്തക്കറകളുടെ സാമ്പിളുകള്‍ അടക്കം ശേഖരിച്ച് വിശദമായ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ടിപ്പര്‍ ലോറിയുടെ ജാക്കിയുടെ ലിവര്‍ ഉപയോഗിച്ചാണ് ഇരകളെ ക്രൂരമായി മര്‍ദ്ദിച്ചത് അക്രമകാരികളായ സഹോദരൻമാരായ രഞ്ജിത്ത്, രജിത്ത് എന്നിവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടക്കുന്നു.

Related Articles

Back to top button