ക്ഷേത്രത്തിലെ കൽവിളക്കുകൾ തകർത്ത നിലയിൽ
തിരുവനന്തപുരം : പാറശ്ശാല മഹാദേവർ ക്ഷേത്രത്തിന്റെ കൽവിളക്കുകൾ സാമൂഹ്യ വിരുദ്ധർ തകർത്തു. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിരുന്ന രണ്ട് കൽ വിളക്കുകളാണ് അജ്ഞാത സംഘം തകർത്തത്. ഇന്നലെ രാത്രിയിലാണ് സംഭവം. പാറശ്ശാല പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ദൃശ്യത്തിൽ കൽ വിളക്കുകൾ തകർക്കുന്ന സംഘത്തിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.