തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി

കൊച്ചി: കാലടി മറ്റൂർ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടക്കിരുത്തി നടി പ്രിയാമണി. മൃഗസ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേർന്നാണ് നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള കൊമ്പനെ നടക്കിരുത്തിയത്. ഈ ആനയാകും ഇനി മുതൽ ക്ഷേത്ര ചടങ്ങുകളുടെ ഭാ​ഗമാവുക. മൂന്ന് മീറ്റർ ഉയരവും 800 കിലോ ഭാ​രവുമാണ് യന്ത്ര ആനയ്‌ക്കുള്ളത്. വടക്കൻ പറവൂരിലെ ആനമേക്കർ സ്റ്റുഡിയോ അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിർമിച്ചത്. മെഷീൻ ആനയെ സംഭാവന ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രിയമണി പ്രതികരിച്ചു. സുരക്ഷിതമായി ഭക്തർക്ക് ആചാരങ്ങളുടെ ഭാ​ഗമാകാമെന്നും പ്രിയമണി പറഞ്ഞു. തൃശൂർ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യമായി മെഷീൻ ആനയെ എത്തിയത്. ഇവിടെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Related Articles

Back to top button