പടയപ്പ ജനവാസമേഖലയില്‍ ഇറങ്ങി ഭീഷണി സൃഷ്ടിക്കുന്നു.. സര്‍ക്കാരിന് വിമര്‍ശനം….
തിരുവനന്തപുരം: ഇടുക്കി ജനവാസമേഖലയില്‍ ഇറങ്ങി പടയപ്പ വലിയ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം. നല്ല ഭക്ഷണവും വെള്ളവും കാട്ടിനുള്ളില്‍ സജ്ജമാക്കി പടയപ്പയെ ജനവാസമേഖലയിലേക്ക് ഇറക്കാതെ നോക്കാൻ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന മന്ത്രിതല സര്‍വകക്ഷിയോഗ തീരുമാനം നടപ്പിലായില്ലെന്നതിലാണ് വിമര്‍ശനം. ഇത് നടപ്പിലാക്കിയിരുന്നെങ്കില്‍ പടയപ്പയുടെ ആവര്‍ത്തിച്ചുള്ള അതിക്രമങ്ങളുണ്ടാകുമായിരുന്നില്ലെന്നും വിമര്‍ശനമുണ്ട്. പടയപ്പ ഇന്നും മാട്ടുപ്പെട്ടിയിലും തെന്മലയിലും ജനവാസമേഖലയില്‍ ഇറങ്ങി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇനിയും ജനവാസമേഖലയില്‍ ഇറങ്ങി ശല്യമോ അക്രമമോ അഴിച്ചുവിട്ടാല്‍ പടയപ്പയെ മയക്കുവെടി വച്ച് പിടികൂടാനാണ് സര്‍ക്കാര്‍ തീരുമാനം. ആര്‍ആര്‍ടി സംഘങ്ങളുടെ എണ്ണവും ഫോറസ്റ്റ് സ്റ്റേഷനുകളുടെ എണ്ണവും കൂട്ടാനുള്ള ശുപാർശ മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.