ഡ്രഡ്ജർ അഴിമതി.. അന്വേഷണം നീളുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി…

മുൻ ഡി.ജി.പി. ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിലെ അന്വേഷണം നീളുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ എത്ര തവണ സമയം നൽകിയെന്ന് കോടതി ചോദിച്ചു. കേസിലെ നിർണായകമായ രേഖ കണ്ടെത്താൻ സമയം നീട്ടി നൽകണമെന്നായിരുന്നു കഴിഞ്ഞ രണ്ടു തവണയും സംസ്ഥാനം കോടതിയിൽ ആവശ്യപ്പെട്ടത്. കേസിൽ അന്വേഷണം നീളുന്നതിൽ അതൃപതി രേഖപ്പെടുത്തിയ കോടതി ഏപ്രിൽ 19ന് നകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു. രഹസ്യരേഖയായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. കേസ് അടുത്ത മാസം 26ന് വീണ്ടും പരിഗണിക്കും.

Related Articles

Back to top button