കടുവയെ മയക്കുവെടി വെക്കാൻ തീരുമാനം… പ്രത്യേക സംഘമെത്തും…
കണ്ണൂർ: അടയ്ക്കാത്തോട് ജനവാസമേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെക്കാൻ തീരുമാനമായി. കാസർകോട് നിന്നുമെത്തുന്ന പ്രത്യേക സംഘമാണ് മയക്കുവെടി വെക്കുക. കടുവ ജനവാസമേഖലയിൽ തുടരുകയാണ്.കടുവ ജനവാസമേഖലയിലെ ഒരു കൃഷിത്തോട്ടത്തിൽ കിടക്കുകയാണ്. നാലുഭാഗത്തും വനം വകുപ്പ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിട്ടുണ്ട്. കടുവ അവശനാണെന്നാണ് നിഗമനം. കാസർകോട്ടുനിന്നുമെത്തുന്ന പ്രത്യേക സംഘം ആരോഗ്യ സ്ഥിതി ഉൾപ്പെടെ വിലയിരുത്തി കടുവയെ പിടികൂടുമെന്നാണ് വിവരം. അവശനായ കടുവയാണെങ്കിൽ ജീവഹാനിയുണ്ടാകാതിരിക്കാൻ മയക്കുവെടി വെക്കാതെ പിടികൂടാനും സാധ്യതയുണ്ട്.