കരിക്ക് താരം കിരൺ വിവാഹിതനായി…
കരിക്ക് വെബ് സീരിസ് താരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരിൽ നടന്ന വിവാഹചടങ്ങിൽ കരിക്ക് ടീമിലെ സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
കരിക്ക് താരങ്ങളായ അർജുൻ, അനു കെ അനിയൻ തുടങ്ങിയവരെല്ലാം വിവാ ഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിരവധി ആരാധകരാണ് കിരണിനും ആതിരയ്ക്കും ആശംസകളുമായി എത്തുന്നത്. കരിക്ക് നിർമിച്ച നിരവധി വെബ്സീരീസുകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനാണ് തൃശൂർ ഒല്ലൂർ സ്വദേശിയായ കിരൺ. കരിക്കിന്റെ ഏറ്റവും പുതിയ വെബ്സീരീസ് ‘മോക്ക’യിലും കിരൺ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.