സഹോദരീ ഭർത്താവിന്റെ മരണകാരണം ചികിത്സാ പിഴവ്.. പ്രതിഷേധവുമായി യുവാവ്…

വയനാട്: മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിനും അപര്യാപ്തതകൾക്കുമെതിരെ യുവാവിന്റെ പ്രതിഷേധം. സഹോദരീ ഭർത്താവിന്റെ മരണകാരണം ഗുരുതര ചികിത്സാ പിഴവെന്ന് ആരോപിച്ച് മക്കിക്കോല്ലി ചിറപ്പുറത്ത് ഷോബിൻ ജോണിയാണ് കോളജിന്റെ ബോർഡിൽ ചുവന്ന മഷി അടിച്ച് പ്രതിഷേധിച്ചത്. ജോണിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.മാർച്ച് ഒന്നിനാണ് ജോണിയുടെ സഹോദരീ ഭർത്താവ് മാനന്തവാടി മെഡിക്കൽ കോളജിൽവച്ച് മരിക്കുന്നത്. ഇത് ചികിത്സാ പിഴവ് മൂലമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമെല്ലാം പരാതി നൽകിയിരുന്നു. ഇതിലൊന്നും യാതൊരു നടപടിയും ഉണ്ടാവാത്തതിനെ തുടർന്നാണ് ഒറ്റയാൾ പ്രതിഷേധവുമായി യുവാവ് രംഗത്തെത്തിയത്.

Related Articles

Back to top button