ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് വീണു…ബസ് കയറിയിറങ്ങി….

കോഴിക്കോട്: ബൈക്കുകള്‍ കൂട്ടിയിടിച്ച് റോഡിലേക്ക് വീണ യുവാവിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. സി.പി.എം നന്‍മണ്ട നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗമായ എ. ബിജോയ്(മുത്തു-39) ആണ് മരിച്ചത്.

ഇന്ന് രാവിലെ 8.45ഓടെ ബാലുശേരി-കോഴിക്കോട് റൂട്ടില്‍ കാക്കൂരില്‍ വെച്ചാണ് അപകടമുണ്ടായത്. ജോലി ആവശ്യാര്‍ത്ഥം നന്‍മണ്ടയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു ബിജോയ്. ബിജോയ് സഞ്ചരിച്ച ബൈക്കില്‍ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ ബിജോയിയുടെ ശരീരത്തിലൂടെ ഇതുവഴി വന്ന ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ബിജോയ് തല്‍ക്ഷണം മരിക്കുകയായിരുന്നു. കെ.എസ്.കെ.ടി.യു നന്‍മണ്ട വില്ലേജ് സെക്രട്ടറി കൂടിയായിരുന്നു ബിജോയ്. ഷിജി, സുബീഷ് എന്നിവര്‍ സഹോദരങ്ങളാണ്.

Related Articles

Back to top button