ജസ്ന തിരോധാനം.. സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി…
തിരുവനന്തപുരം: ജസ്ന തിരോധാനക്കേസിൽ സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടി ഹർജി. ജസ്നയുടെ പിതാവാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹര്‍ജി സമര്‍പ്പിച്ചത്. സി.ബി.ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പിതാവ് ഹർജിയിൽ ഉന്നയിക്കുന്നത്. ജസ്നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ലെന്നും രക്തം പുരണ്ട വസ്ത്രങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും പിതാവ് ഹർജിയിൽ പറയുന്നു. ജസ്നയ്ക്ക് അമിത ആര്‍ത്തവ രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്ന വീട് വിട്ടതെന്ന് സംശയിക്കുന്നതായും പിതാവ് പറയുന്നു. കാണാതായ ശേഷം വന്ന ഫോണ്‍ കോളുകളും എന്‍എസ്എസ് ക്യാമ്പില്‍ പങ്കെടുത്തതും സിബിഐ അന്വേഷിച്ചില്ല. ഹോസ്റ്റലില്‍ ഒപ്പം താമസിച്ചവരുടെ മൊഴി എടുത്തില്ലെന്നും ഹര്‍ജിയിൽ ആരോപണമുണ്ട്.