പേടിഎം പേയ്മെന്റ് ബാങ്കിന്റെസേവനങ്ങൾ ഇന്ന് മുതൽ നിശ്ചലം…
രാജ്യവ്യാപകമായി പേടിഎം പേയ്മെന്റ് ബാങ്കിന്റെ വിവിധ ഇടപാടുകൾ ഇന്ന് മുതൽ നിശ്ചലമാകും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിയന്ത്രണം ഏർപ്പെടുത്തിയ സേവനങ്ങളാണ് ഇന്ന് മുതൽ പ്രവർത്തനരഹിതമാകുക. ചട്ടലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ ഈ വർഷം ജനുവരി 31നാണ് ആർബിഐ പേടിഎമ്മിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 2024 ഫെബ്രുവരി 29ന് ശേഷം പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ സ്വീകരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. പിന്നീട് ഈ സമയപരിധി മാർച്ച് 15 വരെ ദീർഘിപ്പിക്കുകയായിരുന്നു.
പുതിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകുന്നതോടെ ഒട്ടനവധി സേവനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക. ഉപഭോക്താക്കൾക്ക് പേടിഎം പേയ്മെന്റ് ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ കഴിയുകയില്ല. എന്നാൽ, അക്കൗണ്ടിലുള്ള പണം പിൻവലിക്കനും, ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.