ഉയർന്ന താപനില… ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്….
തിരുവനന്തപുരം: ചൂടിൽ വാടി തളർന്ന് കേരളം. ഒൻപത് ജില്ലകളിൽ ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് യെല്ലോ അലർട്ട് നൽകിയത്.