ഭൂട്ടാൻ പ്രധാനമന്ത്രി ഭാരതത്തിൽ…

ഭൂട്ടാൻ പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്‌ഗേ ഭാരതത്തിൽ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം 5 ദിവസത്തെ പര്യടനത്തിനായി ഭാരതത്തിലെത്തിയത്. 2024ൽ പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷമുള്ള ദാഷോയുടെ ആദ്യ വിദേശപര്യടനം കൂടിയാണിത്. ഡൽഹി വിമാനത്താവളത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രിയെ കേന്ദ്രമന്ത്രി അശ്വനി ചൗബൈ സ്വീകരിച്ചു. ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും ദൃഢമായ ബന്ധത്തിന്റെയും തെളിവാണ് ഭൂട്ടാൻ പ്രധാനമന്ത്രിയുടെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഭാരതത്തിലെത്തിയ ഭൂട്ടാൻ പ്രധാനമന്ത്രി, രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറായും കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button