മാസപ്പടി വിവാദം… രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി….

തിരുവനന്തപുരം: വീണാ വിജയന്‍ ഉൾപ്പെട്ട മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്കു പറയാനുള്ളത് പറഞ്ഞെന്നും ചോദിച്ച വ്യക്തിക്ക് കേൾവിക്കുറവുണ്ടോ എന്നും പിണറായി വിജയൻ ചോദിച്ചു. സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് പണം വാങ്ങിയതിന് താങ്കളുടെ മകളുടെ കമ്പനിയുടെ പേരിൽ എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ രൂക്ഷമായ മറുപടി.‘അന്വേഷണം നടക്കട്ടെ. വിവരങ്ങൾ പുറത്തുവരട്ടെ. വിവരങ്ങൾ പുറത്തുവരുമ്പോൾ നിങ്ങൾക്ക് മനസ്സിലാകുമല്ലോ. ഞാൻ പറയേണ്ടത് പറഞ്ഞു. നിങ്ങൾ കേട്ടില്ലേ. കേൾവിക്ക് എന്തെങ്കിലും തകരാറുണ്ടോ? ഇപ്പോൾ എനിക്ക് ഇതാണ് പറയാനുള്ളത്.’’– പിണറായി വിജയൻ പറഞ്ഞു.

Related Articles

Back to top button