കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾക്ക് ശ്വാസതടസ്സം… രക്ഷിക്കാൻ ഇറങ്ങിയ യുവാവ്…

ചെങ്ങന്നൂർ: കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾക്ക് ശ്വാസതടസം ഉണ്ടാതിനെ തുടർന്ന് രക്ഷിക്കാനിറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. ഇന്ന് ഉച്ചയോടെ ചെങ്ങന്നൂരിലായിരുന്നു സംഭവം. കൊല്ലക്കടവ് സ്വദേശി ശംഭുസോമനാണ്(36) മരിച്ചത്. അയൽവാസിയായ കൊച്ചുമോനാണ് കിണറിൽ വെച്ച് ശ്വാസതടസം ഉണ്ടായത്.

ഉച്ചയോടെയായിരുന്നു കിണർ വൃത്തിയാക്കാനായി കൊച്ചുമോൻ കിണറ്റിലിറങ്ങിത്. 22 തൊടികളുള്ള കിണറ്റിൽ 6 തൊടിയിലേറെ വെള്ളമുണ്ടായിരുന്നു. വെള്ളമുള്ള ഭാഗത്തെത്തിയപ്പോഴാണ് കൊച്ചുമോന് ശ്വാസതടസം ഉണ്ടായത്‌. തുടർന്ന് ബോധം നഷ്ടപ്പെട്ട നിലയിലായപ്പോഴായിരുന്നു ശംഭു ഇറങ്ങിയത്. ഇതിനിടെ ശ്വാസം നഷ്ടപ്പെട്ട് യുവാവ് കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഇരുവരെയും കരയിലെത്തിച്ചു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ശംഭുവിനെ രക്ഷിക്കാനായില്ല.

Related Articles

Back to top button