ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം

മലപ്പുറം: താനൂര്‍ കമ്പനിപ്പടിയില്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. മംഗളൂരുവില്‍ നിന്ന് രാസവസ്തുക്കളുമായി വന്ന ലോറിയും താനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസുമാണ് ഇന്ന് രാവിലെ 7.30-ഓടെ കൂട്ടിയിടിച്ചത്. അപകടത്തില്‍ ലോറി ഡ്രൈവറായ തമിഴ്‌നാട് സ്വദേശിക്ക് സാരമായ പരിക്കേറ്റു. ലോറിയുടെ കാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ അരമണിക്കൂറിന് ശേഷമാണ് പുറത്തെടുത്തത്. ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ക്കും നിസ്സാര പരിക്കുണ്ട്. ബസിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൂട്ടിയിടിയുടെ ആഘാതത്തില്‍ റോഡിന്റെ വശത്തേക്ക് പോയ ബസ് സുരക്ഷാവേലിയും തകര്‍ത്ത് റെയില്‍പാളത്തിന് സമീപത്തായാണ് ഇടിച്ചുനിന്നത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി ബസ് പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റി.

Related Articles

Back to top button