ഓണ്‍ലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ സ്വയംഭോഗം.. പ്രതി പിടിയിൽ…

തിരുവനന്തപുരം: ഓൺലൈൻ ചികിത്സക്കിടെ വനിതാ ഡോക്ടർക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത പ്രതി പിടിയിൽ. അനന്തു അനിൽകുമാർ എന്ന പ്രതിയാണ് പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാർഡ് ചെയ്തു. കഴിഞ്ഞ ജനുവരി 25നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇ സഞ്ജീവനി പോർട്ടൽ വഴിയുള്ള ചികിത്സക്കിടെയാണ് ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത്. ചികിത്സയ്ക്ക് രജിസ്റ്റർ ചെയ്യുമ്പോള്‍ കാണിച്ച രാഹുല്‍ എന്ന പേര് വ്യാജമാണെന്ന് ഡോക്ടർ വ്യക്തമാക്കിയിരുന്നു. താൻ പരാതി നല്‍കി എന്നറിഞ്ഞതിന് പിന്നാലെ, കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി പ്രതിയുടെ മാതാപിതാക്കള്‍ തന്നെ കാണാന്‍ വന്നിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. 2022 ല്‍ കോട്ടയത്ത് വച്ച് ബൈക്കില്‍ യാത്ര ചെയ്യവേ വഴിയാത്രക്കാരായ പെണ്‍കുട്ടികളോട് സമാനമായ രീതിയില്‍ ഇയാള്‍ പെരുമാറിയതിന്‍റെ പേരില്‍ കേസുണ്ട്. ബിരുദാനന്തര ബിരുദ ഗണിത ശാസ്ത്ര വിദ്യാര്‍ത്ഥിയാണ് പ്രതിയെന്നും ഡോക്ടർ പറഞ്ഞു. പ്രതി ആരെന്ന് വ്യക്തമായിട്ടും അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ മെല്ലെപ്പോക്കുണ്ടായെന്ന് പരാതി ഉയർന്നിരുന്നു. തമ്പാനൂർ പൊലീസ് കേസെടുത്ത ശേഷം സാങ്കേതിക കാരണം പറഞ്ഞ് കേസ് കഴക്കൂട്ടത്തേക്ക് മാറ്റുകയായിരുന്നു.

Related Articles

Back to top button