ഷാജി ഒന്നാംപ്രതി.. കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്…
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിലെ കോഴ ആരോപണത്തിൽ എഫ്ഐആർ പുറത്ത്. വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മരിച്ച വിധികർത്താവ് ഷാജിയാണ് കേസിലെ ഒന്നാം പ്രതി. ജോമറ്റ്, സൂരജ് എന്നീ നൃത്ത പരിശീലകർ രണ്ടും മൂന്നും പ്രതികളാണ്. വിധി കർത്താവായ ഷാജി രണ്ടും മൂന്നും പ്രതികളുടെ സ്വാധീനത്തിന് വഴങ്ങി പ്രതികൾ പരിശീലിപ്പിച്ച വിദ്യാർഥികൾക്ക് കൂടുതൽ മാർക്ക് നൽകിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികൾ കേരള സർവകലാശാലയോടും വിദ്യാർത്ഥികളോടും കുറ്റകരമായ വിശ്വാസവഞ്ചന ചെയ്തെന്നും എഫ്ഐആറിൽ പറയുന്നു.