ലോറി പിന്നിലേക്ക് എടുത്തപ്പോൾ ഇടിച്ചു.. അടിയിൽ കുരുങ്ങിയ കെട്ടിട ഉടമ…
കോട്ടയം: ടിപ്പർ ലോറി പിന്നിലേക്ക് എടുത്തപ്പോഴുണ്ടായ അപകടത്തിൽ കെട്ടിട ഉടമ മരിച്ചു. വൈക്കം റോഡിൽ ചൂളയ്ക്കൽ ഷാപ്പിനടുത്തു നിർമാണം നടക്കുന്ന കെട്ടിടത്തിനു സമീപമാണ് അപകടം ഉണ്ടായത്. ഞീഴൂർ വാക്കാട് ഐക്കരേട്ട് ജോസ് മാത്യു (64) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു അപകടം. നിർമാണ സ്ഥലത്തു മണ്ണ് ഇറക്കാൻ വന്ന ലോറി പിന്നോട്ട് എടുത്തപ്പോൾ ജോസ് മാത്യുവിനെ ഇടിക്കുകയായിരുന്നു. ലോറിയുടെ അടിയിൽ കുരുങ്ങിയ ഇദ്ദേഹത്തെ ക്രെയിൻ ഉപയോഗിച്ച് ലോറി ഉയർത്തിയാണു പുറത്തെടുത്തത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.