തമ്പാനൂർ സതീഷും പത്മിനി തോമസും ബി.ജെ.പിയിൽ…

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷും പത്മിനി തോമസും ബി.ജെ.പിയിൽ ചേർന്നു. ബിജെപിയുടെ തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷനും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഡിസിസി മുൻ ജനറൽ സെക്രട്ടറിയായ തമ്പാനൂർ സതീഷ് കോൺഗ്രസ് പുനഃസംഘടനയിൽ പ്രതിഷേധിച്ച് അടുത്തിടെ പാർട്ടി വിട്ടിരുന്നു. കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസും പറഞ്ഞിരുന്നു. സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Back to top button