വി.എൻ ഉദയകുമാർ ബി.ജെ.പിയിലേക്ക്.. ഒപ്പം 18 കോൺഗ്രസ് പ്രവർത്തകരും…

തിരുവനന്തപുരം: ഡിസിസി മുൻ ജനറൽ സെക്രട്ടറിയും കർഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ വി.എൻ ഉദയകുമാർ ബിജെപിയിൽ ചേരും. ഉദയകുമാറിനൊപ്പം 18 കോൺഗ്രസ് പ്രവർത്തകരും ബിജെപിയിൽ ചേരുമെന്നാണ് സൂചന. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിഭാഗക്കാരാണ് ഉദയകുമാറും വട്ടിയൂർക്കാവ് നിന്നുള്ള പ്രവർത്തകരും. തിരുവനന്തപുരത്തെ എൻ.ഡി.എ ഓഫിസിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെയും സാന്നിധ്യത്തിൽ ഇവർ അംഗത്വം സ്വീകരിക്കും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഡിസിസി പ്രസിഡൻ്റ് പാലോട് രവി ലക്ഷങ്ങൾ കട്ടുവെന്ന് ആരോപണം ഉന്നയിച്ച ആളാണ് വി.എൻ ഉദയകുമാർ. മുൻപ് കെപിസിസി ജംബോ പട്ടികക്കെതിരെയും ഉദയകുമാർ കോടതിയെ സമീപിച്ചിട്ടുണ്ട്. പിന്നീട് അന്നത്തെ പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് തിരുവനന്തപുരം മുൻസിഫ് കോടതിയിൽ ഹാജരാകാൻ കോടതി നിർദേശിച്ചതും വലിയ വാർത്തയായിരുന്നു.

Related Articles

Back to top button