പത്മജയെ സി.പി.എമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നു.. വെളിപ്പെടുത്തലുമായി നന്ദകുമാര്‍…

പത്മജ വേണുഗോപാലിനെ സി.പി.എമ്മില്‍ എത്തിക്കാന്‍ ശ്രമം നടന്നുവെന്ന് വിവാദ ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആവശ്യപ്രകാരമായിരുന്നു ഇടപെടലെന്നാണ് വെളിപ്പെടുത്തല്‍. വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്‌തെങ്കിലും പത്മജ ആവശ്യപ്പെട്ട സൂപ്പര്‍ പദവികള്‍ ലഭിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടിയെന്നും നന്ദകുമാർ പറഞ്ഞു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാക്കളെല്ലാം തൃക്കാക്കരയിലെത്തിയിരുന്നു. പക്ഷേ പത്മജ മാത്രമുണ്ടായിരുന്നില്ല. നിരാശ മൂലം അന്നവര്‍ വിദേശത്തായിരുന്നു. ഈ വിഷയം ഇ.പി ജയരാജനുമായി സംസാരിച്ചപ്പോള്‍ പത്മജയെ വിളിക്കാന്‍ അദ്ദേഹം പറഞ്ഞു. അന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷയാക്കാമെന്നായിരുന്നു വാഗ്ദാനം. അത് സൂചിപ്പിച്ചപ്പോള്‍ പത്മജ താത്പര്യം കാണിച്ചിരുന്നില്ലെന്നും അതിനെക്കാള്‍ സൂപ്പര്‍ പദവികള്‍ വേണമെന്നായിരുന്നു ആവശ്യമെന്നും നന്ദകുമാര്‍ വെളിപ്പെടുത്തി. അതേസമയം ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍ പത്മജ വേണുഗോപാല്‍ സ്ഥിരീകരിച്ചു. മൂന്ന് തവണ ഫോണ്‍ വിളിച്ചെങ്കിലും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ലെന്നും സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ച് എങ്ങോട്ടും പോകില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

Related Articles

Back to top button