കട്ടപ്പന ഇരട്ടകൊലപാതകം… തുടരന്വേഷണത്തിന് പ്രത്യേക സംഘം….

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതക കേസിൽ തുടരന്വേഷണത്തിനായി 10 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ പൊലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. എറണാകുളം റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം റേഞ്ച് ഡിഐജി നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സാഗര ജംങ്ഷനിലെ വീടും വിജയനെ കൊലപ്പെടുത്തിയ കക്കാട്ടുകടയിലെ വീടും പരിശോധിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിൽ എത്തിയ ശേഷം കസ്റ്റഡിയിലുള്ള മുഖ്യപ്രതി നിധീഷിനെയും ചോദ്യം ചെയ്തു.ഡിഐജിക്ക് പുറമെ ഇടുക്കി എസ്പി റ്റികെ വിഷ്ണു പ്രദീപ്‌, ഡിവൈ.എസ്പി പിവി ബേബി എന്നിവരും സ്ഥലത്ത് എത്തിയിരുന്നു. നിതീഷും കൊല്ലപ്പെട്ട വിജയനും ചേർന്ന് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ എവിടെയെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ടാ വിമലദിത്യ കേസിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചത്.

Related Articles

Back to top button