രോഗിയുമായി പോയ ആംബുലൻസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചു…യുവാവിനും നഴ്സിനും….
കണ്ണൂർ : വിഷം ഉള്ളിൽച്ചെന്നു ഗുരുതര നിലയിലായ യുവാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസ് ചരക്കുലോറിയുമായി കൂട്ടിയിടിച്ചു. ആംബുലൻസിൽ അവശനിലയിലുണ്ടായിരുന്ന യുവാവിനും കൂടെയുണ്ടായിരുന്ന സ്റ്റാഫ് നഴ്സിനും അപകടത്തിൽ സാരമായി പരുക്കേറ്റു.
ഇന്നലെ വൈകിട്ട് കൃഷ്ണപിള്ള നഗർ ബസ് സ്റ്റോപ്പിനു സമീപമാണ് അപകടം ഉണ്ടായത്. ച്ചത്. വിഷം ഉള്ളിൽ ചെന്ന യുവാവ് തുടർച്ചയായി ഛർദിച്ചിരുന്നതിനാൽ സ്ട്രച്ചറിന്റെ ബെൽറ്റ് ഇട്ടിരുന്നില്ല. ഇതിനാൽ ഇടിയുടെ ആഘാതത്തിൽ സ്ട്രച്ചറിനു സമീപത്തെ സീറ്റിന്റെ കമ്പിയിൽ തല ശക്തിയായി ഇടിച്ചു. സ്റ്റാഫ് നഴ്സിനു പല്ല് കമ്പിയിലിടിച്ചാണ് പരുക്ക്. ആംബുലൻസ് ഡ്രൈവർക്കും ആംബുലൻസിൽ ഉണ്ടായിരുന്ന മറ്റു രണ്ടു പേർക്കും പരുക്കില്ല. മറ്റൊരു 108 ആംബുലൻസ് വന്ന ശേഷം ഇവരെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രഥമശുശ്രൂഷ നൽകി യുവാവിന്റെ തലയിലെ മുറിവ് തുന്നിക്കെട്ടി വീണ്ടും പരിയാരത്തേക്ക് കൊണ്ടുപോകുകയായിരുന്നു.