പൗരത്വ ഭേദഗതി നിയമം…രാജ്ഭവന് മുന്നിൽ പ്രതിഷേധം….

തിരുവനന്തപുരം: സി.എ.എ വിഷയത്തിൽ കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്ന് രാജ്ഭവന് മുന്നിൽ പ്രതിഷേധം. ഉച്ചയ്ക്ക് 12 മുതൽ രണ്ടുമണി വരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ, കെ.പി.സി.സി ആക്റ്റിംഗ് പ്രസിഡന്‍റ് എം.എം ഹസൻ, കെ സുധാകരൻ, ശശി തരൂർ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. കെ.പി.സി.സി നേതൃയോഗം നടക്കുന്നതിനാൽ പ്രധാന നേതാക്കളെല്ലാവരും തന്നെ തിരുവനന്തപുരത്തുണ്ടാകും. ഇവർ പ്രതിഷേധത്തിന്‍റെ ഭാഗമാകും.

പോഷക സംഘടനകളെക്കൂടി അണിനിരത്തി വരും ദിവസങ്ങളിൽ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. ഒപ്പം യു.ഡി.എഫിന്‍റെ പ്രതിഷേധ പരിപാടികൾ കൂടി നടക്കും. ഇന്നലെ രാജ്ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചിരുന്നു. മറ്റ് ജില്ലകളിലും പ്രതിഷേധങ്ങൾ നടന്നിരുന്നു.ഇത് വരും ദിവസങ്ങളിലും പ്രതിഷേധം തുടരുമെന്ന് കെ.പി.സി.സി നേതൃത്വം അറിയിച്ചു.

Related Articles

Back to top button