കുഴിയിൽ വീണ് ഗൃഹനാഥൻ മരിച്ചു.. ഉദ്യോഗസ്ഥർക്കെതിരെ….

അമ്പലപ്പുഴ:കുടിവെള്ള പൈപ്പ്ലൈൻ പൊട്ടിയുണ്ടായ കുഴിയിൽ വീണ് ഗൃഹനാഥൻ മരിച്ച സംഭത്തിൽ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്കെതിരെ നടപടി. രണ്ട് അസിസ്റ്റൻ്റ് എഞ്ചിനീയർമാർ, ഓവർസിയർ എന്നിവർക്കെതിരെയാണ് നടപടി. തകഴി കേളമംഗലം സ്വദേശി അജയകുമാർ (46) മരിച്ച സംഭവത്തിലാണ് വാട്ടർ അതോറിറ്റി അസിസ്റ്റൻ്റ് എഞ്ചിനീയർ, പി .എച്ച് ഡിവിഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർ എന്നിവർക്ക് സ്ഥലം മാറ്റവും, ഒരു ഇൻക്രിമെൻ്റും തടഞ്ഞത്. അജയകുമാർ 2021 ഒക്ടോബർ 27നാണ് അമ്പലപ്പുഴ ക്ഷേത്രത്തിന് 150 മീറ്ററോളം പടിഞ്ഞാറ് മാറിയുള്ള കുഴിയിൽ വീണത്. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അജയകുമാർ നവംബർ 4 ന് മരിച്ചു. പൈപ്പ് അറ്റകുറ്റപ്പണി നടത്തിയ ശേഷം കുഴി മൂടിയിരുന്നില്ല. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ കൃത്യവിലോപത്തിനെതിരെ എച്ച് .സലാം എം. എൽ. എ രേഖാമൂലം പരാതി നൽകിയിരുന്നു. അജയകുമാറിൻ്റെ മരണത്തെ തുടർന്ന് സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കാട്ടി വീണ്ടും കത്തുനൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടായത്.

Related Articles

Back to top button