ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് അപകടം… യുവാവ്….
തൃശ്ശൂർ: വടക്കാഞ്ചേരി പുതുരുത്തിയിൽ ലോറിയും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ നെല്ലുവായ് കീർത്തി നിവാസിൽ ഗൗതം (21) ആണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ മങ്ങാട് കാവീട് വീട്ടിൽ റോയിലി(42)ന് പരിക്കേറ്റു.ഇന്ന് രാവിലെ ഒൻപതുമണിയോടെ പുതുരുത്തി നെയ്യിൻപടിക്കു സമീപമായിരുന്നു അപകടം. വളവിൽവെച്ച് ഗൗതം ഓടിച്ചിരുന്ന ബൈക്ക് എതിരേവന്ന മിനി ലോറിയുമായി ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബൈക്ക് തുടർന്ന് സ്കൂട്ടറിലും ഇടിച്ചു. ഗുരുതരമായി പരിക്കേറ്റ ഗൗതമിനേയും റോയിലിനേയും എരുമപ്പട്ടി ആക്ട്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.