മാസപ്പടി വിവാദത്തിൽ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: മാസപ്പടി വിവാദത്തില്‍ കെ.എസ്.ഐ.ഡി.സിക്കെതിരെയുള്ള എസ്.എഫ്.ഐ.ഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണത്തിൽ നിന്ന് കെ.എസ്.ഐ.ഡി.സിക്ക് മാറിനിൽക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സിഎംആർഎൽ സംശയകരമായ ഇടപാടുകൾ നടത്തിയിട്ടുണ്ടെങ്കിൽ അന്വേഷണത്തെ സ്വാഗതം ചെയ്ത് സത്യം പുറത്തു വരാനല്ലേ കെഎസ്ഐഡിസി ശ്രമിക്കേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. എസ്.എഫ്.ഐ.ഒ അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഐ.ഡി.സി നൽകിയ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഹർജി ഏപ്രിൽ അഞ്ചിനു വീണ്ടും പരിഗണിക്കും.