പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണ് മരിച്ചു

മലപ്പുറം: പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് കുഴഞ്ഞു വീണു മരിച്ചു. പന്തല്ലൂർ കടമ്പോട് സ്വദേശി മൊയ്തീൻകുട്ടി (36) ആണ് മരിച്ചത്. പാണ്ടിക്കാട് സ്റ്റേഷനിൽ കുഴഞ്ഞ് വീണ മൊയ്തീൻകുട്ടിയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. ക്ഷേത്ര ഉത്സവത്തിനിടയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ടാണ് യുവാവിനെ ചോദ്യം ചെയ്യാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. യുവാവിനെ പൊലീസ് മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. എന്നാല്‍, ബന്ധുക്കളുടെ ആരോപണം പൊലീസ് നിഷേധിച്ചു. യുവാവിനെ മർദിച്ചിട്ടില്ലെന്നും യുവാവ് ഹൃദ്രോഗി ആയിരുന്നുവെന്നുമാണ് പാണ്ടിക്കാട് പൊലീസ് പറയുന്നത്.

Related Articles

Back to top button