കണ്ടാല്‍ ഹെയർ ബാൻഡും കീ ചെയിനും…പരിശോധിച്ചപ്പോൾ….

കൊച്ചി: നെടുമ്പാശേരിയിൽ വീണ്ടും സ്വർണം പിടികൂടി. ഹെയർ ബാൻഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് പിടികൂടിയത്. കാസർകോട് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വർണം രൂപം മാറ്റി കൊണ്ടുവന്നത്. ക്വാലാലംപൂരിൽ നിന്ന് വന്ന ഇവരിൽ നിന്ന് സിൽവർ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു. ബഹ്റൈനിൻ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലിൽ നിന്നും 866 ഗ്രാം സ്വർണവും പിടികൂടിയിട്ടുണ്ട്. സോക്സിലും മറ്റുമായി പേസ്റ്റ് രൂപത്തിലാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത്.

Related Articles

Back to top button