വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീ പിടിച്ചു…
വൈദ്യുതി കമ്പിയിൽ തട്ടി ബസിന് തീ പിടിച്ചു. ബസ് പൂർണമായും കത്തി നശിച്ചു. നിരവധി പേർ മരിച്ചെന്നാണു റിപ്പോർട്ട്. മുപ്പതോളം യാത്രക്കാർ ബസിലുണ്ടായിരുന്നു.ഉത്തർപ്രദേശിലെ ഗാസിപുരിൽ ആണ് സംഭവം. ബസ് കത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വളരെയേറെ ഉയരത്തിൽ കറുത്ത കട്ടിപ്പുകയും തീയും ആകാശത്തേക്കുയരുന്നത് വിഡിയോയിൽ കാണാം.