കരുവന്നൂർ കള്ളപ്പണ കേസ്.. ഒരാൾ കൂടി അറസ്റ്റിൽ…

കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഒരാൾകൂടി അറസ്റ്റിൽ. തൃശ്ശൂർ സ്വദേശി കെ.ബി അനിൽകുമാറിനെയാണ് ഇ.ഡി അറസ്റ്റ് ചെയ്ത് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കിയത്. ഇയാളോട് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി നേരത്തെ സമൻസ് അയച്ചിരുന്നു. എന്നാൽ ഹാജരാകാഞ്ഞതിനെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. വൻതുക ലോണെടുത്ത് കരുവന്നൂർ ബാങ്കിനെ കബളിപ്പിച്ചുവെന്നും ബാങ്കിൽ ഈ രീതിയിൽ 18 കോടി തട്ടിയെടുത്തുവെന്നുമാണ് ഇയാൾക്കെതിരായ ആരോപണം. കേസിലെ പതിനൊന്നാം പ്രതിയാണ് അനിൽകുമാർ. അനിൽകുമാറിന്റെ ജാമ്യാപേക്ഷ ഉച്ചതിരിഞ്ഞ് കൊച്ചിയിലെ പി.എം.എൽ.എ കോടതി പരിഗണിക്കും.

Related Articles

Back to top button