സമരത്തിനിടെ ശ്വാസ തടസം.. കർഷകൻ മരിച്ചു…
കർഷക സമരത്തിനിടെ ഒരു കർഷകൻ കൂടി മരിച്ചു. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലെ സമരത്തിനിടെയാണ് കർഷകനായ ബൽദേവ് സിംഗിന് ശ്വാസ തടസം അനുഭവപ്പെട്ടത്. തുടർന്ന് പട്യാലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാം കർഷക സമരം തുടങ്ങി 26 ദിവസം പിന്നിടുമ്പോൾ ഇതുവരെ ഏഴു കർഷകർ മരിച്ചു. വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഖനൗരി കൂടാതെ ശംഭു അതിർത്തിയിലും കർഷകർ സമരത്തിലാണ്.