വീട്ടില്‍ ആളില്ലാത്ത സമയം കവർച്ച.. തെളിവെടുപ്പ് നടത്തി…
വെള്ളറട: പൂട്ടിക്കിടന്ന വീട്ടില്‍ കവര്‍ച്ച. വേങ്കോട് ഇലവന്‍ കോട് കീഴിക്കോട് വീട്ടില്‍ കൃഷ്ണന്‍കുട്ടിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കൃഷ്ണന്‍കുട്ടി എറണാകുളത്താണ് താമസം. കൃഷ്ണന്‍കുട്ടിയുടെ വൃദ്ധമാതാവ് ഭഗീരഥി ആയിരുന്നു ഇവിടെ താമസിച്ചിരുന്നത്. ഒരാഴ്ച മുമ്പ് മകന്റെ എറണാകുളത്തെ വീട്ടിലേക്ക് ഭഗീരഥി പോയിരുന്നു. തുടര്‍ന്ന് വീട് പൂട്ടി കിടക്കുകയായിരുന്നു. വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന പമ്പു സെറ്റുകൾ, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയും മോഷ്ടാക്കള്‍ കവര്‍ന്നു. സമീപവാസികള്‍ വീട് തുറന്നുകിടക്കുന്നത് കണ്ട് വിവരം കൃഷ്ണന്‍കുട്ടിയെ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറട പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തി കേസെടുത്തു.