കനകമലയിൽ വൻ തീപിടിത്തം…

തൃശൂർ: കനകമലയിലെ കിഴക്കേമുക്ക് മലയിൽ തീപിടിത്തം. ഉച്ചയ്‌ക്ക് തുടങ്ങിയ തീപിടിത്തം വൈകുന്നേരമാണ് അണച്ചത്. സമീപത്തെ പടശേഖരത്തിൽ നിന്നാണ് മലയിലേക്ക് തീ പടർന്ന് പിടിച്ചത്. മലയ്‌ക്ക് സമീപത്ത് നിന്നും പുക വ്യാപിക്കുന്നത് കണ്ട് നാട്ടുകാരാണ് വിവരം അ​ഗ്നിശമന സേനയെ അറിയിച്ചത്. തുടർന്ന് ചാലക്കുടി ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.പാടശേഖരത്ത് നിന്നും തീ പെട്ടെന്ന് മലയിലേക്ക് ആളി പടരുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അ​​ഗ്നിശമന സേന തീ അണച്ചത്.

Related Articles

Back to top button