റമദാൻ വ്രതാരംഭം നാളെ മുതൽ…. കേരളത്തിൽ….
സൗദി അറേബ്യയിൽ മാസപ്പിറവി കണ്ട പശ്ചാത്തലത്തിൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ മുതൽ റമദാൻ വ്രതം ആരംഭിക്കും. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ മാർച്ച് 12നാണ് റമദാൻ വ്രതാരംഭം.ഒമാനില്‍ വ്രതാരംഭം ചൊവ്വാഴ്ചയായിരിക്കുമെന്ന് ഔഖാഫ് മതകാര്യ മന്ത്രാലയം അറിയിച്ചു. മതകാര്യ മന്ത്രാലയത്തിനു കീഴില്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി നിരീക്ഷിക്കുന്നതിനു സംവിധാനമൊരുക്കിയിരുന്നു.