തിരുവനന്തപുരത്ത് ത്രികോണ മത്സരം… മുരളീധരൻ കൂടെയുണ്ട്….
പത്മജ പാർട്ടി വിട്ടുപോയത് വ്യക്തിപരമായ തീരുമാനമായി എടുത്താൽ മതിയെന്ന് ശശി തരൂർ. കരുണാകരൻ്റെ ലെഗസിയുമായി മുരളീധരൻ കൂടെയുണ്ട്. തിരുവനന്തപുരത്ത് ത്രികോണ മത്സരമാണെന്നും തരൂർ പറഞ്ഞു.ഇനി തിരുവനന്തപുരത്ത് തന്നെ ഉണ്ടാകും. രാജ്യത്തിൻറെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് ഇത്. താൻ കൊണ്ടുവന്നതല്ലാതെ എന്ത് വികസനമാണ് ബിജെപി തിരുവനന്തപുരത്ത് നടത്തിയത്? എതിരാളിയെ നോക്കിയല്ല മത്സരിക്കുന്നത്. 20 സീറ്റും കോൺഗ്രസിന് ലഭിക്കും. താൻ 15 വർഷമായി പ്രവർത്തിക്കുന്നയാളാണ്. തനിക്ക് തിരുവനന്തപുരത്ത് പ്രത്യേക സ്വീകരണം വേണ്ടതില്ല എന്നും തരൂർ പറഞ്ഞു.