സൈനികനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി

കോഴിക്കോട്: സൈനികനെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചതായി പരാതി. വാഹന പരിശോധനയ്ക്ക് സഹകരിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദനം. മേപ്പയൂർ പൊലീസിനെതിരെ സൈനികനായ അതുലാണ് കോഴിക്കോട് റൂറൽ എസ്പിക്ക് പരാതി നൽകിയത്. സ്റ്റേഷനിൽ വിളിച്ചുവരുത്തി കൈവിലങ്ങണിയിച്ച് മർദിക്കുകയായിരുന്നു. സൈനികനാണെന്ന് പറഞ്ഞിട്ടും മർദിച്ചെന്ന് അതുൽ പറഞ്ഞു.വൈകിട്ട് ഏഴു മണിക്ക് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ബൈക്കിൽ യാത്ര ചെയ്തപ്പോൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല എന്നാണ് പൊലീസുകാർ പറഞ്ഞത്. എന്തെങ്കിലും തെളിവുകളുണ്ടോ എന്ന് ചോദിച്ചപ്പോൾ അസഭ്യം പറഞ്ഞെന്നും കൈവിലങ്ങണിയിച്ചിട്ട് മൂന്നു പൊലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നെന്ന് അതുൽ പറഞ്ഞു. ചവിട്ടുകയും അടിക്കുകയും ചെയ്തു. കൈ വേദനിക്കുന്നുവെന്നും ആശുപത്രിയിലും പോകണമെന്ന് പറഞ്ഞപ്പോൾ ആശുപത്രിയിൽ കൊണ്ടു പോകാൻ പൊലീസ് തയാറായില്ല. മർദനത്തിൽ പരുക്കേറ്റ അതുലിനെ പേരാമ്പ്ര ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ പൊലീസ് തയാറായില്ലെന്ന് അതുൽ പറയുന്നു. അവധിക്ക് നാട്ടിലെത്തിയതാണ് അതുൽ.

Related Articles

Back to top button