ബി.ജെ.പിക്ക് തിരിച്ചടി.. രണ്ട് സിറ്റിങ് എം.പിമാർ പാർട്ടി വിട്ടു..

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബി.ജെ.പിക്ക് തിരിച്ചടി. ഹരിയാനയിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള രണ്ട് സിറ്റിങ് എം.പിമാർ ബിജെപി വിട്ടു. ബിജെപി നേതാവും ഹരിയാനയിലെ ഹിസാർ മണ്ഡലത്തിൽ നിന്നുള്ള എം.പിയുമായ ബ്രിജേന്ദ്ര സിങ്ങാണ് ബി.ജെ.പിയിൽ നിന്ന് രാജിവെച്ചത്. പിന്നാലെ ബ്രിജേന്ദ്ര കോൺഗ്രസിൽ ചേർന്നു. പാർട്ടി വിടുന്ന കാര്യം ബ്രിജേന്ദ്ര സിങ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ബി.ജെ.പി നേതാവായ ചൗധരി ബിരേന്ദർ സിങ്ങിന്റെ മകനാണ് ബ്രിജേന്ദ്ര സിങ്. രാജസ്ഥാനിലെ ചുരു മണ്ഡലത്തിൽ നിന്നുള്ള ബി.ജെ.പി എംപി രാഹുൽ കസ്‌വാനാണ് പാർട്ടി വിട്ട മറ്റൊരു എം.പി. രാഹുലും ഉടൻ കോൺഗ്രസിൽ ചേരും.

Related Articles

Back to top button