കട്ടപ്പന ഇരട്ടകൊലപാതകം.. മൃതദേഹം കണ്ടെത്തി…

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട വിജയനെ കക്കാട്ടുകടയിലെ വീട്ടിലെ മുറിയിൽ കുഴിച്ചിട്ടതായാണ് പ്രതി നിതീഷിന്റെ മൊഴി. ഇതനുസരിച്ചാണ് വീട്ടിലെ മുറിയിൽ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തിയത്. വിജയനെ കൊലപ്പെടുത്താനുപയോഗിച്ച ചുറ്റിക പൊലീസ് വീട്ടിൽ നിന്നും കണ്ടെടുത്തിരുന്നു.

Related Articles

Back to top button