ചട്ടമ്പിസ്വാമിയുടെ മാതൃഭവനം ഇനി ചരിത്രസ്മാരകം…

മലയിൻകീഴ്: നവോത്ഥാന നായകനായ ചട്ടമ്പിസ്വാമികളുടെ മാതൃഭവനം സ്മാരകമാകുന്നു. മലയിൻകീഴ് മച്ചേൽ മുളയ്ക്കലുള്ള സ്വാമിയുടെ മാതൃഗൃഹമായ വേണിയത്ത് വീടും, സ്ഥലവും ഏറ്റെടുക്കുന്നതിന് സാംസ്കാരിക വകുപ്പിൻ്റെ അനുമതി ലഭ്യമായി. ഭൂമി ഏറ്റെടുക്കലിനായി 67 ലക്ഷം രൂപ സർക്കാർ അനുവദിച്ചു.വേണിയത്തെ വീടുൾപ്പടെ 9.58 ആർ സ്ഥലമാണ് ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള റവന്യു നടപടി പൂർത്തിയാക്കി, കഴിഞ്ഞ ദിവസമാണ് സാംസ്കാരിക വകുപ്പിൻ്റെ ഉത്തരവുണ്ടായത്. കേരളീയ നവോത്ഥാനത്തിൻ്റെ ചരിത്രവും ചട്ടമ്പിസ്വാമികളുടെ ജീവിതവും പരിചയപ്പെടുത്തുന്ന സ്മാരകമാണ് ഇവിടെയുണ്ടാക്കുന്നത്. നവോത്ഥാന പഠന കേന്ദ്രം ഉൾപ്പെടെ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് ഐ.ബി സതീഷ് എം.എൽ.എ അറിയിച്ചു.

Related Articles

Back to top button