വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു

വെള്ളച്ചാട്ടത്തില്‍ വീണ് യുവ ഡോക്ടര്‍ മരിച്ചു. ഓസ്‌ട്രേലിയയില്‍ ഡോക്ടറായ ഇന്ത്യന്‍ വംശജയായ ഉജ്വല വെമുരു (23) ആണ് യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഉജ്വല സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിനായി എത്തിയപ്പോഴായിരുന്നു അപകടം. നടക്കുന്നതിനിടെ ചെരിവിലേക്ക് വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, യുവതി 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്ക് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Back to top button