കൂട്ടിയിട്ടിരുന്ന പോസ്റ്റുകള്‍ക്ക് മുകളില്‍ കയറി കിടന്നു…ഒടുവിൽ….
കൊല്ലം: റോഡരികില്‍ കൂട്ടിയിട്ടിരുന്ന കോൺക്രീറ്റ് പോസ്റ്റുകള്‍ക്ക് മുകളില്‍ കയറി കിടന്നയാള്‍ പോസ്റ്റുകള്‍ക്കിടയില്‍ കുരുങ്ങി. കാഞ്ഞിരത്തമ്മൂട്ടില്‍ സ്വദേശി ലൈജുവിനാണ് അപകടം സംഭവിച്ചത്.
പോസ്റ്റുകള്‍ക്ക് മുകളില്‍ കയറി കിടന്നപ്പോള്‍ അബദ്ധത്തില്‍ താഴേക്ക് വീഴുകയായിരുന്നു. ശരീരം പോസ്റ്റുകള്‍ക്കും മതിലിനും ഇടയില്‍ പെട്ട് ഞെരിഞ്ഞുപോവുകയാണുണ്ടായത്. കഴുത്തിലും മുഖത്തുമടക്കം ശരീരത്തിലാകെ പരുക്ക് സംഭവിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ പുറത്തെടുക്കാൻ നാട്ടുകാരില്‍ ചിലര്‍ ശ്രമിച്ചെങ്കിലും അത് നടക്കാതായതോടെയാണ് ഫയര്‍ ഫോഴ്സില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് ഫയര്‍ ഫോഴ്സാണ് ലൈജുവിനെ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.