ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസൻ മത്സരിക്കില്ല…

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹാസൻ മത്സരിക്കില്ല. ഏറെ അഭ്യൂഹങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും രാഷ്ട്രീയ നിരീക്ഷണങ്ങള്‍ക്കുമെല്ലാം വിരാമമിട്ടുകൊണ്ടാണ് ‘മക്കള്‍ നീതി മയ്യം’ നിലപാട് വ്യക്തമായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെങ്കിലും ഡിഎംകെയുമായി ഒത്ത് ‘മക്കള്‍ നീതി മയ്യം’ പ്രവര്‍ത്തിച്ചുപോകും. ഇതിലും ഔദ്യോഗികമായ സ്ഥിരീകരണം വന്നുകഴിഞ്ഞു. ഡി.എം.കെയ്ക്ക് വേണ്ടി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമല്‍ഹഗാസൻ താരപ്രചാരകനാകും. എല്ലാ മണ്ഡലങ്ങളും പ്രചാരണത്തിനായി കമല്‍ഹാസൻ എത്തും. അതേസമയം അടുത്ത വര്‍ഷം രാജ്യസഭ സീറ്റ് കമലിന് നല്‍കുമെന്നാണ് ധാരണ.

Related Articles

Back to top button