കാണാതായ 2 കുട്ടികളും മരിച്ച നിലയിൽ
തൃശൂര്‍: ശാസ്താംപൂവം കോളനിയിൽ നിന്നും കാണാതായ 2 കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. കോളനിയുടെ സമീപത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പതിനാറ് വയസുള്ള സജിക്കുട്ടന്‍, എട്ട് വയസുകാരന് അരുണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അരുൺ കുമാറിന്റെ മൃതദേഹമാണ് ആദ്യം വനാതിർത്തിയിലെ ഫയർ ലൈനിന് സമീപത്ത് കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സജിക്കുട്ടന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. കുട്ടികളെ കണ്ടെത്തുന്നതിനായി കോളനിക്ക് സമീപത്തുള്ള ഉൾവനത്തിൽ പോലീസിന്റെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഇന്നലെ മുതൽ തിരച്ചിൽ ആരംഭിച്ചിരുന്നു. വനമേഖലയെ ഏഴായി തിരിച്ച് 15 പേർ അടങ്ങുന്ന ഏഴു സംഘങ്ങളാണ് പരിശോധന നടത്തിയത്.