മരണപ്പെട്ട ജീവനക്കാരന് സ്ഥലം മാറ്റം നൽകി കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം: മരണപ്പെട്ട ജീവനക്കാരന് സ്ഥലം മാറ്റം നൽകി കെഎസ്ആർടിസി. കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ട ഇൻസ്പെക്ടർ വിഭാഗം ജീവനക്കാരനായിരുന്ന ഇ.ജി മധുവിനെയാണ് സ്ഥലം മാറ്റം ലഭിച്ചതായുള്ള ഉത്തരവ് പുറത്തിറക്കിയത്. കെഎസ്ആർടിസി അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഇറക്കിയ ഉത്തരവിലാണ് ഗുരുതര പിഴവ്. സംഭവം വിവാദമായതോടെ കെഎസ്ആർടിസി ഉത്തരവ് പിൻവലിച്ചു. കഴിഞ്ഞ ഡിസംബറിൽ ഹൃദയാഘാതത്തെ തുടർന്നാണ് മധു അന്തരിച്ചത്. കോർപ്പറേഷൻ സിഎംഡി ഉൾപ്പെടെ ഉള്ളവർക്കായി റീത്ത് സമർപ്പിക്കുകയും ചെയ്തിരുന്നു. സർവീസ് റോളിൽ നിന്നും പരേതനെ നീക്കം ചെയ്യാത്തതാണ് സ്ഥലമാറ്റ പട്ടികയിൽ ഉൾപ്പെടാൻ കാരണമെന്നാണ് വിശദീകരണം.