സിദ്ധാർത്ഥന്റെ മരണം.. 2 പേർ കൂടി പിടിയിൽ…

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും പങ്കാളികളായവരാണ് ഇവർ. പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവിൽ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. സിദ്ധാർത്ഥന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് രാവിലെ സിദ്ധാർത്ഥന്റെ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രിയെ കണ്ടിരുന്നു. തുടർന്ന് സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിരുന്നു.

Related Articles

Back to top button